വീണ്ടും ദുരന്തം: ഡൽഹിയിൽ ഓക്‌സിജൻ ലഭിക്കാതെ 20 രോഗികൾ കൂടി മരിച്ചു

ഡൽഹിയിൽ ഓക്‌സിജൻ ലഭിക്കാതെ 20 രോഗികൾ കൂടി മരിച്ചു. ഗംഗാറാം ആശുപത്രിയിലെ ദുരന്തത്തിന് പിന്നാലെ ജയ്പൂർ ഗോൾഡൺ ആശുപത്രിയിലുമാണ് ദുരന്തം സംഭവിച്ചത്. കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 20 പേരാണ് കഴിഞ്ഞ രാത്രി മരിച്ചത്

ഓക്‌സിജൻ ലഭിക്കാതെയാണ് രോഗികൾ മരിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 210 രോഗികൾ ചികിത്സയിലുണ്ട്. പരമാവധി 45 മിനിറ്റ് ഉപയോഗിക്കാനുള്ള ഓക്‌സിജൻ മാത്രമാണ് സ്‌റ്റോക്കുള്ളതെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു