ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; 8 മരണം: 384 പേരെ സൈന്യം രക്ഷപ്പെടുത്തി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ 8 പേർ മരണപ്പെട്ടു. അപകടത്തിൽപ്പെട്ട 384 പേരെ സൈന്യം രക്ഷപ്പെടുത്തി. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്. സുംന പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ആണ് അപകടമുണ്ടായത്. ചമോലി ജില്ലയിലെ മലയോര മേഖലയായ ജോഷിമത്ത് സെക്ടറിലെ സുംന പ്രദേശത്താണ് അപകടം നടന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് കരസേന അറിയിച്ചു. കരയിൽ ഒന്നിലധികം ഇടങ്ങളിൽ മണ്ണിടിച്ചിലുകളും ഉണ്ടായിട്ടുണ്ട്. അപകടം BRO ക്യാമ്പിലേക്കുള്ള റോഡ് പ്രവേശനം തടസ്സപ്പെടുത്തി. ഇതിന്റെ ഫലമായി രക്ഷാപ്രവർത്തനം തടസ്സപ്പെടുകയുണ്ടായി. റോഡ് പ്രവർത്തനം…