എൻ വി രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

സുപ്രീം കോടതിയുടെ 48ാമത് ചീഫ് ജസ്റ്റിസായി എൻ വി രമണ സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചുരുക്കം ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്

എസ് എ ബോബ്‌ഡെ വിരമിച്ചതിനെ തുടർന്നാണ് എൻ വി രമണ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത്. 2022 ഓഗസ്റ്റ് 26 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.