ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ 8 പേർ മരിച്ചു. സുംന മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ചമോലി ജില്ലയുടെ മലയോര ഭാഗമാണിത്. അപകടത്തിൽപ്പെട്ട 384 പേരെ സൈന്യം രക്ഷപ്പെടുത്തി.
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് റോഡുകൾ തകർന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലെ രാത്രിയോടെ നിർത്തിവെച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചു