മഹാരാഷ്ട്ര നാസിക്കിലെ ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് ലീക്കായി ഓക്‌സിജൻ ലഭിക്കാതെ പതിനൊന്ന് കൊവിഡ് രോഗികൾ ശ്വാസം മുട്ടി മരിച്ചു. ഡോ. സക്കീർ ഹുസൈൻ ആശുപത്രിയിലാണ് ദുരന്തം നടന്നത്. ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ലീക്കുണ്ടായത്.
സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. വിശദമായ റിപ്പോർട്ട് തേടിയതായി മന്ത്രി രാജേന്ദ്ര ഷിംഗ്നെ അറിയിച്ചു. ഓക്‌സിജൻ ക്ഷാമം വലിയ തോതിൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര