ആശ്വാസ വാർത്ത: ഓക്‌സ്‌ഫോർഡിന്റെ കൊവിഡ് വാക്‌സിൻ അടുത്ത മാസം വിതരണത്തിന് എത്തുമെന്ന് റിപ്പോർട്ട്

ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റി വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിൻ അടുത്ത മാസത്തോടെ ബ്രിട്ടനിൽ വിതരണത്തിന് എത്തുമെന്ന് റിപ്പോർട്ട്. ആസ്‌ട്രെസെനേകയുടെ സഹകരണത്തോടെയാണ് ഓക്‌സഫോർഡ് വാക്‌സിൻ വികസിപ്പിക്കുന്നത്.

 

നവംബർ ആദ്യം കൊവിഡ് പ്രതിരോധ വാക്‌സിൻ ലഭ്യമാകുമെന്ന് സൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. നവംബർ രണ്ടോടെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാൻ നിർദേശം ലഭിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാക്‌സിന് സാധിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

വാക്‌സിൻ പരീക്ഷണത്തിന്റെ വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് കരുതുന്നത്. ലോകത്ത് പലയിടങ്ങളിലായി നടക്കുന്ന കൊവിഡ് വാക്‌സിൻ ഗവേഷണങ്ങളിൽ ഏറ്റവും മുൻപന്തിയിലെത്തിയിരിക്കുന്നത് ഓക്‌സ്‌ഫോർഡിന്റേതാണ്. പരീക്ഷണം ആരംഭിച്ച ഘട്ടം തന്നെ വിവിധ കമ്പനികളുമായും സർക്കാരുകളുമായും ആസ്ട്രസേനേക വിതരണ കരാർ ഉണ്ടാക്കിയിരുന്നു.