കേരളത്തിൽ വാക്‌സിൻ സൗജന്യമായി നൽകും; ഇടയ്ക്കിടെ മാറ്റിപ്പറയുന്ന സ്വഭാവമില്ലെന്ന് വി മുരളീധരനോട് മുഖ്യമന്ത്രി

  കൊവിഡ് വാക്‌സിൻ വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ അപ്പോസ്തലൻമാരെന്ന് പറഞ്ഞ് ചിലർ വിചിത്ര വാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കും. കേന്ദ്രസർക്കാർ വഹിക്കേണ്ട ബാധ്യത കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാനം പറയുന്നതിൽ തെറ്റില്ല. സംസ്ഥാനത്തിന്റെ ബാധ്യത സംസ്ഥാനം വഹിക്കും. അൽപ്പം ഉത്തരവാദിത്വ ബോധത്തോടെ കാര്യങ്ങൾ കാണണം. വാക്‌സിൻ ആവശ്യമെങ്കിൽ എന്ത് ചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു ഇവിടെ വാക്‌സിൻ സൗജന്യമായിരിക്കും. നേരത്തെ പ്രഖ്യാപിച്ചതാണത്. ഇടയ്ക്കിടെ മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല. സംസ്ഥാനത്തിന്റെ…

Read More

വാക്‌സിൻ ക്ഷാമത്തിൽ കേന്ദ്രത്തിൽ നിന്ന് പ്രതിവിധിയുണ്ടാകണം; അർഹമായത് നൽകണമെന്ന് മുഖ്യമന്ത്രി

  കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയം സംസ്ഥാനത്തിന് പ്രതികൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനേഷൻ ഒട്ടും തന്നെ പാഴാക്കാതെ വേഗത്തിൽ വിതരണം ചെയ്ത സംസ്ഥാനമാണ് കേരളം. ഇപ്പോൾ വാക്‌സിൻ ക്ഷാമമാണ്. 150 രൂപയ്ക്ക് കേന്ദ്രത്തിന് ലഭിക്കുന്ന കൊവിഷീൽഡ് വാക്‌സിൻ 400 രൂപയ്ക്കാണ് സംസ്ഥാനത്തിന് നൽകുന്നത്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമമില്ല. നിലവിൽ 219.22 മെട്രിക് ടൺ ഓക്‌സിജൻ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട് വാക്‌സിൻ ക്ഷാമത്തിൽ കേന്ദ്രത്തിൽ നിന്ന് പ്രതിവിധിയുണ്ടാകണം. കൊവിഡ് മഹാമാരി കാരണം…

Read More

സീസണിലെ ആദ്യ ജയം കുറിച്ച് സൺ റൈസേഴ്‌സ്; പഞ്ചാബിനെ തകർത്തത് ഒമ്പത് വിക്കറ്റിന്

  ഐപിഎല്ലിൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബ് കിംഗ്‌സിനെ ഒമ്പത് വിക്കറ്റിനാണ് ഹൈദരാബാദ് തകർത്തത്. വിജയലക്ഷ്യമായ 121 റൺസ് 18.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൺ റൈസേഴ്‌സ് മറികടന്നു ജോണി ബെയിസ്‌റ്റോയുടെ അർധ സെഞ്ച്വറിയാണ് വിജയത്തിലേക്ക് സൺ റൈസേഴ്‌സിനെ വഴികാണിച്ചത്. ബെയിർസ്‌റ്റോ 56 പന്തിൽ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 63 റൺസെടുത്തു. ഡേവിഡ് വാർണർ 37 റൺസെടുത്ത് പുറത്തായി. കെയ്ൻ വില്യംസൺ 16 റൺസുമായി പുറത്താകാതെ…

Read More

കൊവിഡ് വാക്‌സിൻ കേന്ദ്രം സൗജന്യമായി നൽകണം; കേന്ദ്രം വാക്‌സിൻ നയം മാറ്റം പിൻവലിക്കണെന്നും സിപിഎം

  കേരളം ആവശ്യപ്പെട്ട ഡോസ് കൊവിഡ് വാക്‌സിൻ കേന്ദ്ര സർക്കാർ സൗജന്യമായി നൽകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. 50 ലക്ഷം ഡോസ് വാക്‌സിൻ ആവശ്യപ്പെട്ടതിൽ അഞ്ചര ലക്ഷം മാത്രമാണ് ഇതുവരെ നൽകിയത്. വാക്‌സിൻ ലഭിക്കാത്തതു മൂലം കേരളം കടുത്ത പ്രയാസം നേരിടുകയാണ് സ്വന്തം നിലയ്ക്ക് വാക്‌സിൻ വാങ്ങണമെന്ന നിലപാട് കനത്ത സാമ്പത്തിക ഭാരം അടിച്ചേൽക്കും. വാക്‌സിൻ ക്ഷാമം രൂക്ഷമായിട്ടും കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കൊവിഡ് പടർന്ന് പിടിക്കുമ്പോഴും കൊള്ളയ്ക്ക് അവസരം തേടുകയാണ് കേന്ദ്രസർക്കാർ. വാക്‌സിൻ…

Read More

വയനാട് ജില്ലയില്‍ 538 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 89 പേര്‍ രോഗമുക്തി നേടി. 533 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.2 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 33448 ആയി. 28948 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3867 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3512 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍…

Read More

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ്, 22 മരണം; പരിശോധിച്ചത് ഒരു ലക്ഷത്തിലേറെ സാമ്പിളുകൾ

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് മാത്രം 1,21,763 പേരിലാണ് പരിശോധന നടത്തിയത്. എറണാകുളം ജില്ലയിൽ മാത്രം നാലായിരത്തിനടുത്താണ് കൊവിഡ് കേസുകൾ. ഇന്ന് 3980 പേർക്കാണ് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 2645 പേർക്കും തൃശ്ശൂർ 2293, കോട്ടയം 2140, തിരുവനന്തപുരം 1881 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Read More

കേരള അതിർത്തിയിലെ നീലഗിരി പാട്ടവയൽ അമ്പലമൂലയിൽ ഇടിമിന്നലേറ്റ് വിദ്യാർഥിനി മരിച്ചു; ഒരാൾക്ക് പരിക്ക്

കേരള അതിർത്തിയിലെ നീലഗിരി പാട്ടവയൽ അമ്പല മൂലയിൽ ഇടിമിന്നലേറ്റ് വിദ്യാർഥിനി മരിച്ചു. ഒരാൾക്ക് പരിക്ക്. പന്തല്ലൂർ താലൂക്കിലെ അമ്പല മൂല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിനി കോകില എന്ന കാർത്തിക 15 വയസ്സാണ് മരണപ്പെട്ടത്.

Read More

നാസിക്കിലെ ആശുപത്രിയിലെ ഓക്‌സിജൻ ചോർച്ച; ശ്വാസം മുട്ടി മരിച്ച രോഗികളുടെ എണ്ണം 22 ആയി

  മഹാരാഷ്ട്ര നാസിക്കിലെ ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് ചോർന്നതിനെ തുടർന്ന് ശ്വാസം കിട്ടാതെ മരിച്ച രോഗികളുടെ എണ്ണം 22 ആയി ഉയർന്നു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ആശുപത്രിക്ക് പുറത്തെ ഓക്‌സിജൻ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കിൽ ചോർച്ചയുണ്ടായത് വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന 22 കൊവിഡ് രോഗികളാണ് മരിച്ചത്. ടാങ്കിലെ ചോർച്ചയെ തുടർന്ന് ഓക്‌സിജൻ വിതരണം നഷ്ടപ്പെട്ടതാണ് മരണകാരണം. ചികിത്സയിലുണ്ടായിരുന്ന 80 രോഗികളിൽ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണ്.

Read More

ഐപിഎല്ലില്‍ രാഹുല്‍-വാര്‍ണര്‍ പോരാട്ടം; ടോസ് നേടിയ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും

  ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറങ്ങളുമായാണ് സണ്‍ റൈസേഴ്‌സ് ഇറങ്ങുന്നത്. കെയ്ന്‍ വില്യംസണ്‍, സിദ്ധാര്‍ഥ് കൗള്‍, കേദാര്‍ ജാദവ് എന്നിവര്‍ അന്തിമ ഇലവനിലെത്തി. മുജീബ് റഹ്മാന്‍, മനീഷ് പാണ്ഡെ, അബ്ദുല്‍സമദ് എന്നിവരെയാണ് പുറത്തിരുത്തുന്നത്. പഞ്ചാബില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഫേബിയന്‍ അലന്‍, മൊയിസസ് ഹെന്റിക്കസ് എന്നിവര്‍ ഇന്ന് കളിക്കും. മത്സരം ആദ്യ ഓവര്‍ പൂര്‍ത്തിയായപ്പോള്‍…

Read More

പെൺകുട്ടിയുടെ മാസ്‌ക് ഉൾപ്പെടെ മുഖം പൊത്തിപ്പിടിച്ചു, ബോധരഹിതയായി; 21കാരിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നും എന്തിനെന്നും പ്രതി പൊലീസിനോട്

  വളാഞ്ചേരിയില്‍ 21കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അൻവറുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അൻവർ പൊലീസിന് മൊഴി നൽകി. പെണ്‍കുട്ടി സ്ഥിരമായി നടന്നുവരുന്ന ഇടവഴിയില്‍ വെച്ച് മാസ്‌ക് ഉൾപ്പടെ മുഖം പൊത്തിപ്പിടിച്ചു. അൽപ സമയത്തിനകം പെൺകുട്ടി ബോധരഹിതയായി നിലത്ത് വീണു. കുറച്ച് നേരം കൂടി മുഖം പൊത്തിപ്പിടിച്ച ശേഷം സമീപത്തെ പുൽക്കാട്ടിലേക്ക് കൊണ്ടുപോയി കിടത്തി. ശേഷം വീട്ടിൽ പോയി. മടങ്ങി വന്നപ്പോഴും അനക്കം ഇല്ലാതെ കിടന്ന പെൺകുട്ടിയെ ചാക്കിൽ കെട്ടി ഒളിപ്പിച്ചു….

Read More