സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് മാത്രം 1,21,763 പേരിലാണ് പരിശോധന നടത്തിയത്.
എറണാകുളം ജില്ലയിൽ മാത്രം നാലായിരത്തിനടുത്താണ് കൊവിഡ് കേസുകൾ. ഇന്ന് 3980 പേർക്കാണ് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 2645 പേർക്കും തൃശ്ശൂർ 2293, കോട്ടയം 2140, തിരുവനന്തപുരം 1881 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.