ഐപിഎല്ലില്‍ രാഹുല്‍-വാര്‍ണര്‍ പോരാട്ടം; ടോസ് നേടിയ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും

 

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

മൂന്ന് മാറങ്ങളുമായാണ് സണ്‍ റൈസേഴ്‌സ് ഇറങ്ങുന്നത്. കെയ്ന്‍ വില്യംസണ്‍, സിദ്ധാര്‍ഥ് കൗള്‍, കേദാര്‍ ജാദവ് എന്നിവര്‍ അന്തിമ ഇലവനിലെത്തി. മുജീബ് റഹ്മാന്‍, മനീഷ് പാണ്ഡെ, അബ്ദുല്‍സമദ് എന്നിവരെയാണ് പുറത്തിരുത്തുന്നത്.

പഞ്ചാബില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഫേബിയന്‍ അലന്‍, മൊയിസസ് ഹെന്റിക്കസ് എന്നിവര്‍ ഇന്ന് കളിക്കും. മത്സരം ആദ്യ ഓവര്‍ പൂര്‍ത്തിയായപ്പോള്‍ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ 3 റണ്‍സ് എന്ന നിലയിലാണ്. ഒരു റണ്‍സുമായി രാഹുലും രണ്ട് റണ്‍സുമായി മായങ്ക് അഗര്‍വാളുമാണ് ക്രീസില്‍