നാസിക്കിലെ ആശുപത്രിയിലെ ഓക്‌സിജൻ ചോർച്ച; ശ്വാസം മുട്ടി മരിച്ച രോഗികളുടെ എണ്ണം 22 ആയി

 

മഹാരാഷ്ട്ര നാസിക്കിലെ ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് ചോർന്നതിനെ തുടർന്ന് ശ്വാസം കിട്ടാതെ മരിച്ച രോഗികളുടെ എണ്ണം 22 ആയി ഉയർന്നു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ആശുപത്രിക്ക് പുറത്തെ ഓക്‌സിജൻ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കിൽ ചോർച്ചയുണ്ടായത്

വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന 22 കൊവിഡ് രോഗികളാണ് മരിച്ചത്. ടാങ്കിലെ ചോർച്ചയെ തുടർന്ന് ഓക്‌സിജൻ വിതരണം നഷ്ടപ്പെട്ടതാണ് മരണകാരണം. ചികിത്സയിലുണ്ടായിരുന്ന 80 രോഗികളിൽ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണ്.