രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 76 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 76,51,108 ആയി ഉയർന്നു.
717 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിതരായി മരിച്ചു. മരണസംഖ്യ 1,15,914 ആയി ഉയർന്നു. 7,40,090 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 67,95,103 പേർ ഇതിനോടകം രോഗമുക്തി നേടി. ഇന്നലെ മാത്രം 61,775 പേർക്കാണ് രോഗമുക്തിയുണ്ടായത്.
ഒക്ടോബർ 20 വരെ രാജ്യത്ത് 9.72 കോടി സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 10.83 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു