ഗൂഡല്ലൂർ:നീലഗിരി ജില്ലയിൽ ഇന്നലെ 40 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ഇതോടെ ജില്ലയിൽ രോഗികളുടെ എണ്ണം 410 ആയി. ഊട്ടി ,കുന്നൂർ പ്രദേശങ്ങളിലാണ് രോഗവ്യാപനം ഉണ്ടാക്കുന്നത്
ഈ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ പേരുടെ സ്രവം സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .ഒരാഴ്ചയായി ജില്ലയിൽ രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. സമ്പർക്കത്തിലൂടെ ആണ് ജില്ലയിൽ രോഗവ്യാപനം ഉണ്ടായിരിക്കുന്നത്.
ഊട്ടിയിലെ ഗുഡ്സ് ഷെപ്പേർഡ്
സ്കൂളിലെ കോവിഡ് സെൻട്രലിൽ നിന്നും രോഗം മുക്തനായ 47 പേരെ ജില്ലാ കലക്ടറുടെ നേതത്വത്തിൽ
യാത്രയാക്കി. ഇതുവരെ ജില്ലയിൽ 156 പേർക്ക് രോഗ മുക്തരായി