സീസണിലെ ആദ്യ ജയം കുറിച്ച് സൺ റൈസേഴ്‌സ്; പഞ്ചാബിനെ തകർത്തത് ഒമ്പത് വിക്കറ്റിന്

 

ഐപിഎല്ലിൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബ് കിംഗ്‌സിനെ ഒമ്പത് വിക്കറ്റിനാണ് ഹൈദരാബാദ് തകർത്തത്. വിജയലക്ഷ്യമായ 121 റൺസ് 18.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൺ റൈസേഴ്‌സ് മറികടന്നു

ജോണി ബെയിസ്‌റ്റോയുടെ അർധ സെഞ്ച്വറിയാണ് വിജയത്തിലേക്ക് സൺ റൈസേഴ്‌സിനെ വഴികാണിച്ചത്. ബെയിർസ്‌റ്റോ 56 പന്തിൽ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 63 റൺസെടുത്തു. ഡേവിഡ് വാർണർ 37 റൺസെടുത്ത് പുറത്തായി. കെയ്ൻ വില്യംസൺ 16 റൺസുമായി പുറത്താകാതെ നിന്നു