ശരീരഭാരം കൂടാതിരിക്കാൻ മാമ്പഴം എങ്ങിനെ കഴിക്കാം

മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാമ്പഴം കഴിച്ചാല്‍ വണ്ണം കൂടുമോ എന്നു കരുതി കഴിക്കാന്‍ മടിക്കും. എന്നാല്‍ ഇതില്‍ വാസ്‌തവം ഉണ്ടോ? അറിയാം.പോഷകസമ്ബന്നമാണ് മാമ്ബഴം. ഇതില്‍ വൈറ്റമിന്‍ എ, സി, കോപ്പര്‍, ഫോളേറ്റ് ഇവ ധാരാളമുണ്ട്. വെറും ഒരു ശതമാനം കൊഴുപ്പ് മാത്രമാണ് ഇതിലുള്ളത്. ഇത് ആരുടെയും തടി കൂട്ടില്ല. മാത്രമല്ല പ്രോട്ടീന്റെയും ഫൈബറിന്റെയും വിഘടനത്തിനും ദഹനത്തിനും മാമ്ബഴം സഹായിക്കും.

മാമ്ബഴം ഇങ്ങനെ കഴിക്കരുത്
മാമ്ബഴം മില്‍ക്ക് ഷേക്ക്, ഐസ് ക്രീം, ജ്യൂസ്, ക്രീം, മംഗോ പൈ തുടങ്ങിയവയുടെ രൂപത്തില്‍ കഴിച്ചാല്‍ അത് വണ്ണം കൂടാന്‍ ഇടയാക്കും.

ഇവയിലെല്ലാം പഞ്ചസാര കൂടുതലുണ്ട്. ഇത് ശരീരഭാരം കൂടാന്‍ കാരണമാകും. ഗുണങ്ങള്‍ ലഭിക്കാന്‍ പഴം പഴമായി തന്നെ കഴിക്കണം.
ദിവസം എത്ര മാമ്ബഴം കഴിക്കാം?
ദിവസം ഒരു മാമ്ബഴത്തില്‍ കൂടുതല്‍ കഴിക്കരുത്. മാമ്ബഴം മറ്റ്‌ പ്രധാന ഭക്ഷണങ്ങളോടൊപ്പം കഴിക്കരുത്. മാമ്ബഴം കഴിക്കുന്ന സമയത്ത് അതു മാത്രം കഴിക്കുക.