രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2,43,72,907 ആയി ഉയർന്നു
3890 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 2,66,207 പേരാണ് ഇന്ത്യയിൽ ഇതിനോടകം കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 3,53,299 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി
2,04,32,898 പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവിൽ 36,73,802 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 18.04 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.