മെയ് 16: ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

തിരുവനന്തപുരം: ആഗോളതലത്തില്‍ ഡെങ്കിപ്പനി ഒരു പ്രധാന പൊതുജനാരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്. വര്‍ഷം തോറും ഏതാണ്ട് അഞ്ചുകോടിയോളം ആളുകള്‍ക്ക് ഡെങ്കിപ്പനി പിടിപെടുന്നതായാണ് ലോകാരോഗ്യസംഘടന കണക്കാക്കുന്നത്. കേരളത്തിലും രോഗവ്യാപനം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കൂടി വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇത്തവണത്തെ ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനം കടന്നുവരുന്നത്. സംസ്ഥാനത്ത് ഇപ്പോഴുള്ള മഴ ഡെങ്കിപ്പനി പടര്‍ത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലും ഇനി വരുന്ന കാലവര്‍ഷവും കൂടി കണക്കിലെടുത്ത് വിടും പരിസരവും പൊതുയിടങ്ങളും ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങേണ്ടതാണ്. ഇതിനായി…

Read More

രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികില്‍സാ കേന്ദ്രം എറണാകുളത്ത് ഒരുങ്ങി;നാളെ മുതല്‍ രോഗികളെ പ്രവേശിപ്പിക്കും

കൊച്ചി: രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള കൊവിഡ് ചികില്‍സാ കേന്ദ്രമായി എറണാകുളം അമ്പലമുഗളിലെ താല്‍കാലിക ഗവ. കൊവിഡ് ആശുപത്രി തയ്യാറായി.നാളെ മുതല്‍ ഇവിടെ രോഗികളെ പ്രവേശിപ്പിച്ച് ചികില്‍സ ആരംഭിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേവിയുടെ പരിശോധന പൂര്‍ത്തിയാക്കുന്നതിനായാണ് ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം രണ്ട് ദിവസം വൈകി ആരംഭിച്ചതെന്ന് ആശുപത്രി സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത താല്‍കാലിക ഗവ. കൊവിഡ് ആശുപത്രി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ്…

Read More

വയനാട് ജില്ലയിൽ 18- 44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍

വയനാട് ജില്ലയില്‍ 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ളവരില്‍ മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ മുന്‍ഗണന ലഭിക്കേണ്ടവര്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം? · 18 വയസിനും 44 വയസിനും ഇടയിലുള്ളവരുടെ രജിസ്ട്രേഷന്‍ കോവിന്‍ വെബ് സൈറ്റില്‍ നേരത്തെ തുടങ്ങിയിരുന്നു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ ആദ്യമായി https://www.cowin.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. ·…

Read More

വയനാട് ‍ജില്ലയിൽ നാളെ (ഞായര്‍) 13 കേന്ദ്രങ്ങളിലായി കോവിഡ് വാക്‌സിനേഷന്‍ നല്‍കും

ജില്ലയില്‍ നാളെ (ഞായര്‍) 13 കേന്ദ്രങ്ങളിലായി കോവിഡ് വാക്‌സിനേഷന്‍ നല്‍കും. തിങ്കളാഴ്ച 36 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടക്കും. ഇതുവരെ 1,88,808 പേരാണ് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. 74,827 പേര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്

Read More

നടവയൽ സി എം സി സഭാംഗം സിസ്റ്റർ ഷിൽവി റോസ് (48) നിര്യാതയായി

സിസ്റ്റർ ഷിൽവി റോസ് (48) നിര്യാതയായി  നടവയൽ സി എം സി സഭാംഗം സിസ്റ്റർ ഷിൽവി റോസ് (48) നിര്യാതയായി. സംസ്കാരം നാളെ  രാവിലെ 8 മണിക്ക് നടവയൽ സി എം സി പ്രൊവിൻഷ്യൽ ഹൗസ്  സിമിത്തേരിയിൽ

Read More

രണ്ട് ദിവസമായി തുടരുന്ന പ്രകൃതി ക്ഷോഭത്തിൽ രണ്ട് മരണം; വിവിധ ക്യാമ്പുകളിലായി 1939 പേരുണ്ടെന്നും മുഖ്യമന്ത്രി

  കേരളാ തീരത്ത് നിന്ന് വടക്കോട്ടു പോയെങ്കിലും ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം സംസ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ ചുഴലിക്കാറ്റിന്റെ പ്രഭാവമുണ്ടാകും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപക മഴ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു കൊച്ചിയിലും പീരുമേട്ടിലും 200 മില്ലി മീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തി. വടക്കൻ ജില്ലകളിൽ ഇന്ന് രാത്രിയും ചുഴലിക്കാറ്റിന്റെ ഭാഗമായി ശക്തമായ കാറ്റ് തുടരുമെന്നാണ് മുന്നറിയിപ്പ്. കാറ്റ് വലിയ…

Read More

രണ്ട് ദിവസമായി തുടരുന്ന പ്രകൃതി ക്ഷോഭത്തിൽ രണ്ട് മരണം; വിവിധ ക്യാമ്പുകളിലായി 1939 പേരുണ്ടെന്നും മുഖ്യമന്ത്രി

കേരളാ തീരത്ത് നിന്ന് വടക്കോട്ടു പോയെങ്കിലും ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം സംസ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ ചുഴലിക്കാറ്റിന്റെ പ്രഭാവമുണ്ടാകും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപക മഴ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു കൊച്ചിയിലും പീരുമേട്ടിലും 200 മില്ലി മീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തി. വടക്കൻ ജില്ലകളിൽ ഇന്ന് രാത്രിയും ചുഴലിക്കാറ്റിന്റെ ഭാഗമായി ശക്തമായ കാറ്റ് തുടരുമെന്നാണ് മുന്നറിയിപ്പ്. കാറ്റ് വലിയ തോതിലുള്ള…

Read More

ഇടുക്കി ചിത്തിരപുരം പവർഹൗസിന് സമീപം മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ച നിലയിൽ

  ഇടുക്കി ചിത്തിരപുരം പവർ ഹൗസിന് സമീപം 54കാരൻ ഷോക്കേറ്റ് മരിച്ചു. തിരുനെൽവേലി സ്വദേശി സൗന്ദരരാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൗദിയിലായിരുന്ന സൗന്ദരരാജൻ ഭാര്യാമാതാവിന്റെ മരണത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഇടുക്കിയിലെത്തിയത് രാവിലെ ഒമ്പതരയോടെ പവർ ഹൗസിന് സമീപത്തെ കടയിൽ പോകാനിറങ്ങിയ സൗന്ദരരാജനെ ഉച്ചയ്ക്ക് ഒരു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്തെ കശുമാവ് വൈദ്യുതി ലൈനിലേക്ക് വീണുകിടപ്പുണ്ട്. അതിൽ നിന്നാകാം ഷോക്കേറ്റതെന്നാണ് നിഗമനം

Read More

നാല് ജില്ലകളിൽ നാളെ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ; കർശന നിയന്ത്രണങ്ങൾ

  സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരും. എറണാകുളം, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ. ഈ ജില്ലകളുടെ അതിർത്തികൾ അടച്ചിടും. ജില്ലാതിർത്തി കടക്കാനും ഇറങ്ങാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളു. അനവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടി നിൽക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, മറ്റ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുക എന്നിവക്കെല്ലാം കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കുന്ന സ്ഥലങ്ങളെ സോണുകളായി തിരിച്ച്…

Read More

കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More