രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,208 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ചയേക്കാൾ നേരിയ വർധനവ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത രാജ്യത്ത് കുറഞ്ഞുവരുന്നതാണ് കാണുന്നത്. 2330 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
1,03,570 പേർ ഇന്നലെ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 2,97,00,313 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 3,81,903 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 2,84,91,670 പേർ രോഗമുക്തി നേടി.
നിലവിൽ 8,26,740 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 26,55,19,251 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.