കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. കൊല്ലം ചവറ തെക്കുഭാഗം സജികുട്ടനാണ് അറസ്റ്റിലായത്.
ജൂൺ മൂന്നിനാണ് കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസുമായി സജികുട്ടൻ എത്തിയത്. ബന്ധുക്കൾ ആരെങ്കിലും കൂടെ വരണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതോടെ ബന്ധുവായ യുവതിയും ഒപ്പം കയറി.
രോഗിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് സജി കുട്ടൻ ഗ്ലൗസ് എടുക്കാനായി ആശുപത്രിയിലേക്ക് പോയി. തിരികെ വന്ന് യുവതിയെ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശമനുസരിച്ചാണ് സജികുട്ടനെ അറസ്റ്റ് ചെയ്തത്.