മുഹമ്മദ് അസ്ഹറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

  മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. പ്രസിഡന്റായിരിക്കെ അസർ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബിസിസിഐയുടെ അംഗീകാരമില്ലാത്ത ദുബായിലെ ടി10 ക്രിക്കറ്റ് ടൂർണമെന്റിലെ ഒരു ടീമിന്റെ മാർഗനിർദേശകനാണ് അസറുദ്ദീനെന്നും ഇക്കാര്യം മറച്ചുവച്ചെന്നും ആരോപണം ഉയർന്നിരുന്നു. കൂടിയാലോചനകളൊന്നും കൂടാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന് അസോസിയേനിൽ ചിലർ പരാതിപ്പെടുകയായിരുന്നു. ഇതോടെയാണ് അസറിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തത്.

Read More

ബ്ലാക്ക് ഫംഗസ് ബാധ; മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു

മുംബൈ: ബ്ലാക്ക് ഫംഗസ് (മ്യൂക്കോമൈക്കോസിസ്) രോഗബാധയെത്തുടര്‍ന്ന് മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തതായി റിപോര്‍ട്ട്. 4, 6, 14 വയസ് പ്രായമുള്ള കുട്ടികളുടെ കണ്ണുകളാണ് നീക്കം ചെയ്യേണ്ടിവന്നത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് മൂന്നുപേരുടെയും ശസ്ത്രക്രിയ നടത്തിയത്. മൂന്ന് പേരില്‍ നാലും ആറും വയസ്സുമുള്ള കുട്ടികള്‍ പ്രമേഹബാധിതരായിരുന്നില്ല. 14കാരി മാത്രമാണ് പ്രമേഹബാധിതയായിരുന്നത്. 16 വയസ്സുള്ള പ്രമേഹബാധിതയായ മറ്റൊരു പെണ്‍കുട്ടിയെ കൂടി ബ്ലാക്ക് ഫംഗസ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് മുക്തയായതിനുശേഷമാണ് ആ കുട്ടിക്ക് പ്രമേഹബാധയുണ്ടായത്….

Read More

ലോകത്ത് 17.77 കോടി കൊവിഡ് രോഗബാധിതർ

  ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17.77കോടി പിന്നിട്ടു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.84 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 9,000ത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നാലര ലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. നിലവില്‍ ഒരു കോടി പതിനാറ് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. യുഎസില്‍ മൂന്ന് കോടി നാല്‍പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.6.16…

Read More

പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം: നിരവധിപേർക്ക് പരിക്ക്

  മുംബൈ: പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം. പാല്‍ഘര്‍ ജില്ലയിലെ വിശാല്‍ ഫയര്‍ വര്‍ക്‌സിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയോടെ പടക്ക നിര്‍മ്മാണ ശാലയില്‍ തീ ഉയരുകയും ഇതിന് പിന്നാലെ വലിയ ശബ്ദത്തില്‍ സ്‌ഫോടനം ഉണ്ടാകുകയുമായിരുന്നു. കിലോ മീറ്ററുകള്‍ക്ക് അപ്പുറമുള്ള പ്രദേശങ്ങളിലേയ്ക്ക് വരെ സ്‌ഫോടനത്തിന്റെ ശബ്ദം പ്രതിഫലിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്‌ഫോടനത്തിന് പിന്നാലെ അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു. പടക്ക നിര്‍മ്മാണ ശാലയില്‍ നടന്ന വെല്‍ഡിംഗ് പ്രവര്‍ത്തനങ്ങളില്‍…

Read More

മലപ്പുറം പെരിന്തല്‍മണ്ണയില്‍ 21 കാരിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിനാലെന്ന് പൊലീസ്

മലപ്പുറം പെരിന്തല്‍മണ്ണയില്‍ 21 കാരിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിനാലെന്ന് പൊലീസ്. തുടര്‍ച്ചയായി പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി വിസമ്മതിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഏലംകുളം എളാട് ചെമ്മാട്ട് സ്വദേശി 21 വയസുകാരിയായ ദൃശ്യ ആണ് മരിച്ചത്. പ്രതി വിനീഷ് വിനോദ് (21) പൊലീസ് കസ്റ്റഡിയിലാണ്. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി രണ്ടാം നിലയിലെ മുറിയിലായിരുന്ന പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവ സമയം ദൃശ്യയും സഹോദരി ദേവശ്രീയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അപകടം തടയാന്‍…

Read More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോര് നാളെ; മുൻതൂക്കം ന്യൂസിലാൻഡിനെന്ന് ഗാംഗുലി

  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നാളെ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക. ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് നേരിയ മുൻതൂക്കമുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നു ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചാണ് ന്യൂസിലാൻഡ് നാളെ ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. ഇത് കിവീസിന് മുൻതൂക്കം നൽകുന്നു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ഇതേ സാഹചര്യത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയുമാണ് ന്യൂസിലാൻഡ് വരുന്നത്. ഇതും പ്രധാന താരങ്ങളായ കെയ്ൻ വില്യംസൺ, ടിം സൗത്തി, കെയ്ൽ ജമീസൺ എന്നീ…

Read More

സ്വകാര്യബസ്സുകള്‍ക്ക് ഒറ്റ, ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താം

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി നാളെ മുതല്‍ സ്വകാര്യബസ്സുകള്‍ക്ക് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒറ്റ, ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില്‍ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യബസ്സുകള്‍ ഓടേണ്ടത്. എല്ലാ സ്വകാര്യബസ്സുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ല നിലവിലുള്ളത്. അതിനാലാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ ബസ്സുകള്‍ മാറി മാറി സര്‍വീസ് നടത്തണമെന്ന നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് നാളെ ഒറ്റ അക്ക നമ്പര്‍ ബസ്സുകളാണ് ഓടേണ്ടത്. തിങ്കള്‍, ബുധന്‍, വെള്ളി…

Read More

നെന്‍മാറയിലെ സജിതയെയും റഹ്മാനെയും നാളെ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും

പാലക്കാട്: 11 വര്‍ഷം ഭര്‍ത്താവിന്റെ വീട്ടില്‍ ഒളിച്ചുതാമസിച്ചതായി വെളിപ്പെടുത്തിയ സജിതയെയും ഭര്‍ത്താവായ റഹ്മാനെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നാളെ സന്ദര്‍ശിക്കും. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആയിരിക്കും നാളെ ഉച്ചയ്ക്ക് 12ന് നെന്മാറയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തുക. സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞദിവസം സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം സി ജോസഫൈനും നെന്‍മാറയിലെത്തി സജിതയെയും റഹ്മാനെയും സന്ദര്‍ശിച്ചിരുന്നു.

Read More

രാജീവ് വധക്കേസ് പ്രതികൾക്ക് ദീർഘകാല പരോൾ അനുവദിക്കും; നിർണായക നീക്കവുമായി തമിഴ്‌നാട് സർക്കാർ

  രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് ദീർഘകാല പരോൾ നൽകാനുള്ള നീക്കവുമായി തമിഴ്‌നാട് സർക്കാർ. നിയമവിദഗ്ധരുമായി ഡിഎംകെ സർക്കാർ ചർച്ച നടത്തി. പ്രതികളുടെ മോചനത്തിന് തമിഴ്‌നാട് സർക്കാർ നേരത്തെ ശുപാർശ ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല ഗവർണറുടെ തീരുമാനം അന്തിമമായി വൈകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. ഡൽഹിയിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടും. പ്രതികളിൽ നാല് ശ്രീലങ്കൻ പൗരൻമാരെ പരോൾ അനുവദിച്ചാലും അഭയാർഥി ക്യാമ്പിലേക്ക് മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്. സർക്കാരിന്റെ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.14 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,614 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1486, കൊല്ലം 837, പത്തനംതിട്ട 417, ആലപ്പുഴ 1079, കോട്ടയം 831, ഇടുക്കി 277, എറണാകുളം 1899, തൃശൂർ 1189, പാലക്കാട് 1428, മലപ്പുറം 1568, കോഴിക്കോട് 947, വയനാട് 383, കണ്ണൂർ 700, കാസർഗോഡ് 573 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,08,560 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,53,207 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More