ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നാളെ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക. ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് നേരിയ മുൻതൂക്കമുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നു
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചാണ് ന്യൂസിലാൻഡ് നാളെ ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. ഇത് കിവീസിന് മുൻതൂക്കം നൽകുന്നു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ഇതേ സാഹചര്യത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയുമാണ് ന്യൂസിലാൻഡ് വരുന്നത്. ഇതും പ്രധാന താരങ്ങളായ കെയ്ൻ വില്യംസൺ, ടിം സൗത്തി, കെയ്ൽ ജമീസൺ എന്നീ താരങ്ങൾ ഇല്ലാതെ തന്നെ എന്നും ഗാംഗുലി പറയുന്നു