ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള പതിനഞ്ചംഗ ടീമിനെ ന്യൂസിലാൻഡ് പ്രഖ്യാപിച്ചു. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി അജാസ് പട്ടേൽ ടീമിലിടം നേടിയിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കളിച്ച ഡഗ് ബ്രേസ് വേൽ, ജേക്കബ് ഡഫി, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര, മിച്ചൽ സാന്റ്‌നർ എന്നിവർക്ക് ടീമിലിടം നേടാനായില്ല
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനമാണ് അജാസ് പട്ടേലിനെ തുണച്ചത്. മത്സരത്തിൽ പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. മുതിർന്ന താരം റോസ് ടെയ്‌ലറും ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഡെവോൺ കോൺവേയും കലാശപ്പോരിനുള്ള അവസാന സ്‌ക്വാഡിൽ ഇടം നേടി. ജൂൺ 18ന് സതാംപ്റ്റണിലാണ് ഇന്ത്യ-ന്യൂസിലാൻഡ് കലാശപ്പോര് ആരംഭിക്കുന്നത്.
ടീം: കെയ്ൻ വില്യംസൺ, ബി ജെ വാറ്റ്‌ലിംഗ്, അജാസ് പട്ടേൽ, കോളിൻ ഡി ഗ്രാൻഡ്‌ഹോം, വിൽ യംഗ്, ടോം ബ്ലണ്ടൽ, കെയിൽ ജമീസൺ, ട്രെൻഡ് ബോൾട്ട്, ടിം സൗത്തി, നീൽ വാഗ്നർ, ഡെവോൺ കോൺവേ, റോസ് ടെയ്‌ലർ, ടോം ലാതം, ഹെൻറി നിക്കോൾസ്.