കൊവിഡ് ചികിത്സാ ഏകീകരണം; സ്വകാര്യ ആശുപത്രികളുടെ ഹർജിയിൽ സർക്കാരിന്റെ മറുപടി തേടി ഹൈക്കോടതി

 

കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ചതിനെതിരായ സ്വകാര്യ ആശുപത്രികളുടെ ഹർജിയിൽ സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി. വില കൂടിയ മരുന്നുകൾ സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും മുറികളുടെ നിരക്കിനെ കുറിച്ച് സിംഗിൾ ബഞ്ച് ഉത്തരവിൽ പറയുന്നില്ലെന്നും സ്വകാര്യ ആശുപത്രികൾ ഹർജിയിൽ പറഞ്ഞിരുന്നു

എന്നാൽ കോടതി ഉത്തരവിൽ മുറികൾ ജനറൽ വാർഡിന്റെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊവിഡിന് വിഐപി രോഗികൾ, സാധാരണ രോഗികളൊന്നുമില്ല. ചികിത്സാ നിരക്ക് ഏകീകരിച്ചതിന് ശേഷം ആശുപത്രികളൊന്നും അടച്ചുപൂട്ടേണ്ടി വന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.