കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിംഗ്. ഉച്ചയ്ക്ക് ശേഷമാണ് ഹർജി പരിഗണിക്കുന്നത്. ചികിത്സാ നിരക്ക് കുറയ്ക്കാൻ സർക്കാർ എടുക്കുന്ന നടപടികൾ അറിയിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്
സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ ഏറ്റെടുക്കുന്നത് ആലോചിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ആലുവയിലെ അൻവർ മെമ്മോറിയൽ ആശുപത്രി കൊവിഡ് ചികിത്സയുടെ പേരിൽ പതിനായിരക്കണക്കിന് രൂപ ഫീസായി ഈടാക്കിയത് സംബന്ധിച്ച വാർത്തയെ തുടർന്ന് കോടതി ഇടപെടൽ നടത്തിയിരുന്നു. സംഭവത്തിൽ ജില്ലാ കലക്ടറോട് കോടതി റിപ്പോർട്ട് തേടി.