ജനകീയ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കും: മുഖ്യമന്ത്രി
ജനകീയ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 161 പഞ്ചായത്തുകളിൽ ഇപ്പോൾ ജനകീയ ഹോട്ടലുകൾ ഇല്ലെന്നും ഇവിടെ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കേണ്ടി വരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. കുടുംബശ്രീയുടെ നേതൃത്വത്തിലും മറ്റും പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം നൽകും. കൊവിഡ് കാലത്ത് ഭക്ഷണം കിട്ടാത്ത അവസ്ഥ ഒരു കാരണവശാലും ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുത് എന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. അവശ്യ സേവനങ്ങൾ മുടക്കമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. അവശ്യ…