ലോകത്ത് 17.77 കോടി കൊവിഡ് രോഗബാധിതർ

 

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17.77കോടി പിന്നിട്ടു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.84 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 9,000ത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നാലര ലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. നിലവില്‍ ഒരു കോടി പതിനാറ് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. യുഎസില്‍ മൂന്ന് കോടി നാല്‍പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.6.16 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി എണ്‍പത്തിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ രോഗവ്യാപനം കുറയുകയാണ്.62,224 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 3.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.8.65 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു.ആകെ രോഗബാധിതരുടെ 2.92 ശതമാനമാണിത്.
രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഒരു കോടി എഴുപത്തിയാറ് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.85,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.4.93 ലക്ഷം പേര്‍ മരിച്ചു.