ലോകത്ത് 12.28 കോടി കൊവിഡ് ബാധിതര്‍, മരണസംഖ്യ 27 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 27 ലക്ഷം പിന്നിട്ടു. നിലവില്‍ രണ്ട് കോടിയിലധികം പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ ദിവസം ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. 90,000ത്തോളം പേരിലാണ് ഇന്നലെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി പതിനെട്ട് ലക്ഷം പിന്നിട്ടു.കൊവിഡ് വ്യാപനത്തിലും മരണത്തിലും ഇപ്പോള്‍ ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. 2.90 ലക്ഷം പേരാണ് മരണമടഞ്ഞത്.
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ബ്രസീലിന് മുന്നിലുള്ളത്.
യുഎസില്‍ മുപ്പത് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.അഞ്ചര ലക്ഷത്തിലധികം പേര്‍ മരിച്ചു. നിലവില്‍ എഴുപത് ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.
രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഒരു കോടി പതിനഞ്ച് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.മരണസംഖ്യ 1.59 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ രണ്ടര ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.