പാലക്കാട്: 11 വര്‍ഷം ഭര്‍ത്താവിന്റെ വീട്ടില്‍ ഒളിച്ചുതാമസിച്ചതായി വെളിപ്പെടുത്തിയ സജിതയെയും ഭര്‍ത്താവായ റഹ്മാനെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നാളെ സന്ദര്‍ശിക്കും. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആയിരിക്കും നാളെ ഉച്ചയ്ക്ക് 12ന് നെന്മാറയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തുക.
സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞദിവസം സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം സി ജോസഫൈനും നെന്‍മാറയിലെത്തി സജിതയെയും റഹ്മാനെയും സന്ദര്‍ശിച്ചിരുന്നു.