രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,604 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 95 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 94,99,414 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.
501 പേർ ഇന്നലെ മരിച്ചു. രാജ്യത്താകെയുള്ള കൊവിഡ് മരണം 1,38,122 ആയി ഉയർന്നു. 43,062 പേർ ഇന്നല രോഗമുക്തരായി. 89,32,647 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്.
4,28,644 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 10,96,651 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഡിസംബർ ഒന്ന് വരെ 14,24,45,949 സാമ്പിളുകൾ പരിശോധിച്ചു.