രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 32,981 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 96,77,203 ആയി ഉയർന്നു. 391 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരിച്ചത്.
രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,40,573 ആയി ഉയർന്നു. 39,109 പേർ ഇന്നലെ രോഗമുക്തരായി. ഇതിനോടകം 91,39,901 പേർ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 3,96,729 പേരാണ് ചികിത്സയിൽ കഴിയുന്നത്
ഡിസംബർ ആറ് വരെ 14,77,87,656 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇന്നലെ മാത്രം 8,01,081 സാമ്പിളുകൾ പരിശോധിച്ചു