രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 66,732 പേർക്ക് കൂടി രോഗബാധ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,732 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 71,20,539 ആയി ഉയർന്നു

 

816 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 1,09,150 ആയി ഉയർന്നു. നിലവിൽ 8,61,853 പേരാണ് ചികിത്സയിൽ കഴിയുന്നത്. 61,49,535 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 86.36 ശതമാനമായി ഉയർന്നു.

 

9,94,851 സാമ്പിളുകൾ ഞായറാഴ്ച പരിശോധിച്ചു. 8.78 കോടി സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.