കേരള കലാസാഹിതി ജിദ്ദയിൽ ബിസിനസ് വെബിനാറില്‍ സംഘടിപ്പിച്ചു
ജിദ്ദ: കോവിഡ് കാലത്ത് പ്രവാസം വലിയ വെല്ലുവിളികള്‍ നേരിടുമ്പോള്‍ അവയെ അതിജീവിക്കാനും തിരികെ നാട്ടില്‍ പുതിയ ബിസിനസന് സംരംഭങ്ങളാരംഭിക്കുന്നതിന്റെ സാധ്യതകള്‍ ആരായുന്നതിനുമുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കേരള കലാസാഹിതി, വിപുലമായ ബിസിനസ് വെബിനാര്‍ സംഘടിപ്പിച്ചു. തൊഴില്‍നഷ്ടവും മറ്റുമായി നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്കായി അവരുടെ ഉപജീവനത്തിന് മാര്‍ഗരേഖ നല്‍കുന്നതിനാണ് ജിദ്ദയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ കേരള കലാസാഹിതി പ്രവാസികള്‍ക്കൊരു സംരംഭക ജാലകം എന്ന ശീര്‍ഷകത്തില്‍ ബിസിനസ് വെബിനാര്‍ സംഘടിപ്പിച്ചത്. സംരംഭകരംഗത്തെ ആറു പ്രമുഖര്‍ അവതരിപ്പിച്ച സെഷനുകള്‍ ജനപങ്കാളിത്തം കൊണ്ടും…