കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ അമ്പതിലധികം ബോട്ടുകൾ കടലിൽ പെട്ടതായി റിപ്പോർട്ട്. ഇവരുമായി ടെലിഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല. കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ ബോട്ടുകൾ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു. അതേസമയം തമിഴ്‌നാട്ടിൽ നിന്നുള്ള ബോട്ടുകൾ നീണ്ടകര തീരത്ത് അടുപ്പിച്ചിട്ടുണ്ട്. ബുറേവി ചുഴലിക്കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാണ്. ഈ സാഹചര്യത്തിലാണ് നീണ്ടകരയിൽ നിന്നും പോയ ബോട്ടുകളെ കുറിച്ച് യാതൊരു വിവരവുമില്ലാത്തത്.