ഐവറി കോസ്റ്റ് പ്രധാനമന്ത്രി അമാദോവ് ഗോന്‍ കൗലിബലി കുഴഞ്ഞുവീണു മരിച്ചു. 61 വയസ്സായിരുന്നു. മന്ത്രിസഭായോഗം നടന്നതിന് പിന്നാലെയാണ് കൗലിബലി കുഴഞ്ഞുവീണത്. ഒക്ടോബറില്‍ നടക്കാനിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നത് കൗലിബലിയെ ആയിരുന്നു.
ഫ്രാന്‍സില്‍ രണ്ട് മാസത്തെ ഹൃദ്രോഗ ചികിത്സക്ക് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നാട്ടിലേക്ക് മടങ്ങി എത്തിയത്. രാജ്യത്ത് ദു:ഖാചരണം പ്രഖ്യാപിച്ചു. നിലവിലെ പ്രസിഡന്റ് അലാ സെയ്ന്‍ ഒവാത്ര മൂന്നാം തവണയും മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് പാര്‍ട്ടി കൗലിബലിയെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്.