24 മണിക്കൂറിനിടെ 1.20 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3380 പേർ മരിച്ചു

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,529 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 58 ദിവസത്തിനിടയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്.

രാജ്യത്ത് ഇതുവരെ 2,86,94,879 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3380 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 1,97,894 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി

നിലവിൽ 15,55,248 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 2,67,95,549 പേർ ഇതിനോടകം രോഗമുക്തി നേടി. 3,44,082 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 22.78 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.