മൊബൈല്‍ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കണക്ട് ചെയ്ത ഉപകരണം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഭോപ്പാല്‍: ചാര്‍ജ് ചെയ്യുന്നതിനായി മൊബൈല്‍ ഫോണ്‍ കണക്റ്റുചെയ്തപ്പോള്‍ പവര്‍ ബാങ്ക് പോലുള്ള ഉപകരണം പൊട്ടിത്തെറിച്ച് 28 കാരന്‍ മരിച്ചു. മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെചാപ്രോഡ് ഗ്രാമത്തിലാണ് സംഭവം കണക്ട് ചെയ്ത ഉപകരണം പവര്‍ ബാങ്കാണോ അതോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണമാണോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നാണ് പോലിസ് പറയുന്നത്. രാം സാഹില്‍ പാല്‍ എന്നയാള്‍ക്ക് റോഡില്‍ നിന്നാണ് പവര്‍ബാങ്ക് പോലത്തെ ഉപകരണം ലഭിച്ചത്. പിന്നീട് വീട്ടിലേക്ക് മടങ്ങിയതിന് ശേഷം തന്റെ മൊബൈല്‍ ഉപകരണത്തില്‍ പ്ലഗ് ചെയ്തു. എന്നാല്‍ ഇത് പൊട്ടിത്തെറിച്ച് അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ…

Read More

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് വടകര സ്വദേശി

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. വടകര ചോറോട് സ്വദേശി നാസർ(56)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read More

ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കും; ബിസിസിഐ സമ്മതം മൂളിയെന്ന് സൂചന

ടി20 ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാത്ത സാഹചര്യത്തിൽ യുഎഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് ലോകകപ്പ് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ബിസിസിഐ ഇക്കാര്യത്തിൽ സമ്മതം അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആതിഥേയത്വം വഹിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഐസിസി ജൂൺ 28 വരെ ബിസിസിഐക്ക് സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ വെച്ച് ടൂർണമെന്റ് നടത്തുന്നതിനോട് ഐസിസിക്ക് താത്പര്യമില്ല. ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ സ്ഥിതി വഷളായേക്കുമെന്നാണ് ആശങ്ക. ഇതെല്ലാം കണക്കിലെടുത്താണ്…

Read More

ഡി എം വിംസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ആസാദിയുടെ നേതൃത്വത്തിൽ രൂപീകരിച്ച നീഹാരം എന്ന പരിസ്ഥിതി ക്ലബ്ബിന് കീഴിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം ആചരിച്ചു

ലോക പരിസ്ഥിതി ദിനം ആചരിച്ചു മേപ്പാടി : ഡി എം വിംസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ആസാദിയുടെ നേതൃത്വത്തിൽ രൂപീകരിച്ച നീഹാരം എന്ന പരിസ്ഥിതി ക്ലബ്ബിന് കീഴിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം ആചരിച്ചു. ആയതിന്റെ ഉദ്ഘാടനം ഡീൻ ഡോക്ടർ ഗോപകുമാരൻ കർത്ത വൃക്ഷതൈ നട്ടുകൊണ്ട് നിർവഹിച്ചു. വൈസ് ഡീൻ ഡോ.എ പി. കാമത്, യൂണിയൻ ഭാരവാഹികളായ കാർത്തിക് സി എസ്, അബ്സൽ റഫീഖ്, ഹീരാ തോമസ്, അനന്തു അനിൽ, അർജുൻ ദാസ് എന്നിവർ നേതൃത്വം…

Read More

വയനാട് ടൂറിസം അസോസിയേഷൻ സ്ഥാപനങ്ങൾക്ക് മുൻപിൽ തൈകൾ നട്ട് സംരക്ഷിക്കും

  സുൽത്താൻ ബത്തേരി: വയനാട് ടൂറിസം അസോസിയേഷൻ്റെ നേതൃത്വത്തിൽ ഉത്തരവാദിത്വ ടൂറിസത്തിൻ്റെ പ്രചരണാർത്ഥം ടൂറിസം സ്ഥാപനങ്ങൾക്ക് മുൻപിലെ പൊതുനിരത്തിലോ വീടുകൾക്ക് മുൻപിലെ പൊതു നിരത്തിലോ തൈകൾ നട്ട് സംരക്ഷിക്കും. നടുന്ന തൈകളുടെ സംരക്ഷണം സ്ഥാപനങ്ങൾ തന്നെ ഏറ്റെടുക്കും. താലൂക്ക് തല ഉദ്ഘാടനം മലവയൽ അമിഡാകാസിൽ റിസോർട്ടിൻ്റെ മുൻവശത്ത് ഫോറസ്റ്റ് കൺസർവേറ്റർ ഹരിലാലും ഡിടിപിസി മെമ്പർ സെക്രട്ടറി ബി ആനന്ദും ചേർന്ന് തൈ നട്ട് നിർവ്വഹിച്ചു. പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി താലൂക്ക് ആശുപത്രിയിലും തൈകൾ നടുമെന്ന് ഭാരവാഹികൾ അറിയിച്ചു….

Read More

വയനാട് ജില്ലയില്‍ 241 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.95

  വയനാട് ജില്ലയില്‍ ഇന്ന് 241 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 405 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.95 ആണ്. 228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59329 ആയി. 55389 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3486 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2035 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.16 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,003 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2236, കൊല്ലം 1029, പത്തനംതിട്ട 1294, ആലപ്പുഴ 949, കോട്ടയം 802, ഇടുക്കി 489, എറണാകുളം 1778, തൃശൂർ 1537, പാലക്കാട് 5108, മലപ്പുറം 4951, കോഴിക്കോട് 1848, വയനാട് 405, കണ്ണൂർ 898, കാസർഗോഡ് 679 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,67,638 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,40,642 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

കോന്നിയിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് തൊഴിലാളി മരിച്ചു

  പത്തനംതിട്ട കോന്നിയിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് തൊഴിലാളി മരിച്ചു. മങ്ങാനം പുതുപ്പറമ്പിൽ അതുൽ കൃഷ്ണ(31)യാണ് മരിച്ചത്. കോൺക്രീറ്റ് മേൽക്കൂര തകർന്നുവീഴുകയായിരുന്നു. ഭിത്തിക്കും കോൺക്രീറ്റിനും ഇടയിൽപ്പെട്ട അതുലിന്റെ മൃതദേഹം രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെടുക്കാനായത് ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയിലെ തട്ട് പൊളിക്കുമ്പോഴാണ് അപകടം നടന്നത്. തട്ട് പൊളിക്കുന്നതിനിടെ മേൽക്കൂര അടർന്നു അതുൽകൃഷ്ണയുടെ ദേഹത്ത് പതിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. വീട് നിർമിച്ച് വിൽപ്പന നടത്തിവരുന്ന…

Read More

സംസ്ഥാനത്ത് ഇന്ന് 17,328 പേർക്ക് കൊവിഡ്, 209 മരണം; 24,003 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 17,328 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂർ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂർ 684, കാസർഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

40 വയസ്സിന് മുകളിലുള്ളവർക്ക് ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിൻ നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം

  40 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിൻ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45 വയസ്സിന് മുകളിൽ 50 ലക്ഷത്തോളം പേർ ഇനി ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കാനുണ്ട്. സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്‌സിൻ കൂടി ഈ മാസം ലഭിക്കും. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രേക്ക് ത്രൂ ഇൻഫെക്ഷനുകളുടെയും കുട്ടികളിലെ ഇൻഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. അതിന്റെ ഫലങ്ങൾ…

Read More