വയനാട് ടൂറിസം അസോസിയേഷൻ സ്ഥാപനങ്ങൾക്ക് മുൻപിൽ തൈകൾ നട്ട് സംരക്ഷിക്കും

 

സുൽത്താൻ ബത്തേരി: വയനാട് ടൂറിസം അസോസിയേഷൻ്റെ നേതൃത്വത്തിൽ ഉത്തരവാദിത്വ ടൂറിസത്തിൻ്റെ പ്രചരണാർത്ഥം ടൂറിസം സ്ഥാപനങ്ങൾക്ക് മുൻപിലെ പൊതുനിരത്തിലോ വീടുകൾക്ക് മുൻപിലെ പൊതു നിരത്തിലോ തൈകൾ നട്ട് സംരക്ഷിക്കും.

നടുന്ന തൈകളുടെ സംരക്ഷണം സ്ഥാപനങ്ങൾ തന്നെ ഏറ്റെടുക്കും. താലൂക്ക് തല ഉദ്ഘാടനം മലവയൽ അമിഡാകാസിൽ റിസോർട്ടിൻ്റെ മുൻവശത്ത് ഫോറസ്റ്റ് കൺസർവേറ്റർ ഹരിലാലും ഡിടിപിസി മെമ്പർ സെക്രട്ടറി ബി ആനന്ദും ചേർന്ന് തൈ നട്ട് നിർവ്വഹിച്ചു. പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി താലൂക്ക് ആശുപത്രിയിലും തൈകൾ നടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി അനീഷ് ബി നായർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജയാ മുരളി, കോശി ചെറിയാൻ, സൈഫുദ്ധീൻ, ബാബു ത്രീ റൂട്സ്, മുനീർ, മുജീബ്, ജഷീദ്, പ്രേം അമിഡാ കാസിൽ,സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.