ബത്തേരി: കോവിഡ് മഹാമാരിയിൽ അതികഠിനമായ കാലാവസ്ഥയിൽ പോലും റോഡുകളിൽ സേവനം ചെയ്യുന്ന പോലീസുകാർക്ക് പിന്തുണയും അഭിനന്ദനവുമായി വയനാട് ടൂറിസം അസോസിയേഷൻ ഉച്ചഭക്ഷണം നൽകി അണിചേർന്നു. WTA ബത്തേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. WTA ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ബി നായർ, താലൂക്ക് ഭാരവാഹികളായ രമിത് രവി , ചെറിയാൻ കോശി, സിബു ഫിയാസ്, ബാബു ത്രീ റൂട്സ്, മുനീർ, ജഷീദ്, മുജീബ്, പ്രേം അമീഡ കാസ്റ്റ്, നസീർ ഫ്ലോറ, സുനിൽ ലയൺസ് റസിഡൻസി എന്നിവർ വിവിധ കേന്ദ്രങ്ങളിലായി നേതൃത്വം നൽകി.