മുംബൈ ബാർജ് അപകടം: ഒരു മലയാളിയുടെ കൂടി മൃതദേഹം ലഭിച്ചു

 

മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. തൃശ്ശൂർ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അർജുനാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി

ബാർജിലെ സേഫ്റ്റി ഉദ്യോഗസ്ഥനായിരുന്നു അർജുൻ. ഇന്ന് രാവിലെയാണ് മരണം സംബന്ധിച്ച വിവരം കുടുംബത്തിന് ലഭിച്ചത്. വയനാട് സ്വദേശി സുമേഷ്, വയനാട് മുക്രമൂല പുന്നന്താനത്ത് സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം ചിറക്കടവ് സ്വദേശി സസിൻ ഇസ്മായിൽ എന്നിവരാണ് മരിച്ച മറ്റ് മലയാളികൾ

അപകടത്തിൽപ്പെട്ടവരിൽ 37 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിലും മലയാളികളുണ്ടെന്നാണ് സൂചന. ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ടാണ് ബാർജ് മുങ്ങിയത്.