നാരദ കേസിൽ അറസ്റ്റിലായ രണ്ട് മന്ത്രിമാർ അടക്കമുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യമില്ല. ഇടക്കാല ജാമ്യമെന്ന ആവശ്യം കൊൽക്കത്ത ഹൈക്കോടതി തള്ളി. ഇവരെ വീട്ടുതടങ്കലിൽ നിന്ന് ജയിലിലേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യവും കോടതി നിരസിച്ചു. ഇടക്കാല ജാമ്യത്തിനായി കേസ് വിശാല ബഞ്ചിന് വിട്ടു.
മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രതാ മുഖർജി, എംഎൽഎയായ മദൻ മിത്ര, സോവൻ ചാറ്റർജി എന്നിവരെയാണ് വീട്ടുതടങ്കലിൽ പാർപ്പിക്കാൻ കോടതി ഉത്തരവിട്ടത്. തിങ്കളാഴ്ച രാവിലെയാണ് ഇവരെ സിബിഐ കസ്റ്റഡിയിലെടുത്തത്.