ഡി എം വിംസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ആസാദിയുടെ നേതൃത്വത്തിൽ രൂപീകരിച്ച നീഹാരം എന്ന പരിസ്ഥിതി ക്ലബ്ബിന് കീഴിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം ആചരിച്ചു

ലോക പരിസ്ഥിതി ദിനം ആചരിച്ചു
മേപ്പാടി : ഡി എം വിംസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ആസാദിയുടെ നേതൃത്വത്തിൽ രൂപീകരിച്ച നീഹാരം എന്ന പരിസ്ഥിതി ക്ലബ്ബിന് കീഴിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം ആചരിച്ചു. ആയതിന്റെ ഉദ്ഘാടനം ഡീൻ ഡോക്ടർ ഗോപകുമാരൻ കർത്ത വൃക്ഷതൈ നട്ടുകൊണ്ട് നിർവഹിച്ചു. വൈസ് ഡീൻ ഡോ.എ പി. കാമത്, യൂണിയൻ ഭാരവാഹികളായ കാർത്തിക് സി എസ്, അബ്സൽ റഫീഖ്, ഹീരാ തോമസ്, അനന്തു അനിൽ, അർജുൻ ദാസ് എന്നിവർ നേതൃത്വം നൽകി.