വയനാട് ജില്ലയില്‍ ഇന്ന് 241 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 405 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.95 ആണ്. 228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59329 ആയി. 55389 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3486 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2035 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
കണിയാമ്പറ്റ 24, പുല്‍പ്പള്ളി 20, മേപ്പാടി പനമരം 17 വീതം, നൂല്‍പ്പുഴ 15, തിരുനെല്ലി 14, അമ്പലവയല്‍, നെന്മേനി, മാനന്തവാടി 13 വീതം, ബത്തേരി, വൈത്തിരി 11 വീതം, മുള്ളന്‍കൊല്ലി, തവിഞ്ഞാല്‍ 8 വീതം, കല്‍പ്പറ്റ, മീനങ്ങാടി, പൊഴുതന 6 വീതം, എടവക, മുട്ടില്‍, പടിഞ്ഞാറത്തറ, വെള്ളമുണ്ട 5 വീതം, പൂതാടി 3, മുപ്പൈനാട് 2, വെങ്ങപ്പള്ളി സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന 12 പേരും കര്‍ണാടകയില്‍ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.
*405 പേര്‍ക്ക് രോഗമുക്തി*
പടിഞ്ഞാറത്തറ 7, ബത്തേരി 5, കല്‍പ്പറ്റ, തവിഞ്ഞാല്‍ 4 വീതം, തരിയോട്, നെന്മേനി 3 വീതം, പുല്‍പ്പള്ളി 2, മീനങ്ങാടി, മൂപ്പൈനാട്, മേപ്പാടി, വൈത്തിരി സ്വദേശികളായ ഓരോരുത്തരും രണ്ടു തമിഴ്‌നാട് സ്വദേശികളും വീടുകളില്‍ ചികിത്സയിലായിരുന്ന 371 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
902 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (5.06.21) പുതുതായി നിരീക്ഷണത്തിലായത് 902 പേരാണ്. 1723 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14098 പേര്‍. ഇന്ന് പുതുതായി 94 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1845 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 457745 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 457025 എണ്ണത്തിന്റെ ഫലം ലഭിച്ചു. 397696 പേര്‍ നെഗറ്റീവും 59329 പേര്‍ പോസിറ്റീവുമാണ്.