ഗ്രീന്‍ ടീയിലെ രണ്ട് ചേരുവയില്‍ വയര്‍ ചുരുങ്ങും

നിങ്ങള്‍ ശരീര ഭാരത്തിന്റെ കാര്യത്തില്‍ വേവലാതിപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഗ്രീന്‍ ടീയില്‍ ഉണ്ടാവുന്ന ചില ഗുണങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത്രയധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഗ്രീന്‍ടീ എന്നത് പലപ്പോഴും ആര്‍ക്കും അറിയുന്നില്ല. അമൃതിന്റെ ഗുണമാണ് ഇത് പലപ്പോഴും ചെയ്യുന്നത് എന്നുള്ളതാണ് സത്യം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഗ്രീന്‍ടീയുടെ ഗുണങ്ങള്‍ ഗ്രീന്‍ ടീ എന്ന് പറഞ്ഞാല്‍ തന്നെ അത് ആന്റിഓക്സിഡന്റുകളാല്‍ മാത്രമല്ല,…

Read More

ഐ.പി.എല്‍ 13ാം സീസണിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 158 റണ്‍സ് വിജയലക്ഷ്യം

ഐ.പി.എല്‍ 13ാം സീസണിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 157 റണ്‍സ് നേടിയത്. മാര്‍ക്കസ് സ്റ്റോയ്നിസാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. കളി തുടങ്ങി നാല് ഓവറിനുള്ളില്‍ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് ഡല്‍ഹിയ്ക്ക് നഷ്ടമായത്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ അക്കൗണ്ട് തുറക്കാതെ ശിഖര്‍ ധവാന്‍ റണ്ണൗട്ടായി മടങ്ങി. പൃഥ്വി ഷായുമായുണ്ടായ ആശയ കുഴപ്പാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. നാലാം…

Read More

തേക്ക്മരം വീണ് വീട് തകര്‍ന്നു; ഓടിനടിയില്‍ കുടുങ്ങിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

മാള: തേക്ക്മരം വീണ് വീട് തകര്‍ന്നു. ഓടിനടിയില്‍ കുടുങ്ങിയ ആറ് വയസ്സുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ വടക്കുംമുറി ഉല്ലാസ് നഗറില്‍ ഭാര്‍ഗവി മുകുന്ദന്റെ വീടിന് മേലാണ് ശക്തമായ കാറ്റില്‍ തേക്ക്മരം വീണത്. ഇന്ന് രാവിലെ 6.15 ഓടെയാണ് സംഭവം. മേല്‍ക്കൂരക്ക് താഴെ സീലിംഗ് നടത്തിയിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. സീലിംഗ് തകര്‍ന്ന് താഴെ വീണ ഓടുകള്‍ക്കിടയില്‍ കുട്ടി കുടുങ്ങിയെങ്കിലും മാതാപിതാക്കളെത്തി രക്ഷപ്പെടുത്തി.   കുട്ടിയുടെ മൂക്കും കണ്ണുമൊഴികെ ബാക്കി ഭാഗങ്ങളെല്ലാം ഓടിനാല്‍ മൂടിയിരിക്കയായിരുന്നു. കുട്ടിയുടെ…

Read More

യു.എ.ഇയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരു വിദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

അബുദാബി: യു.എ.ഇയില്‍ അമിതവേഗത്തിലെത്തിയ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. രണ്ട് സ്വദേശികളും ഒരു കൊമൊറോസ് ദ്വീപ് സ്വദേശിയുമാണ് മരിച്ചത്.   രണ്ട് കാറുകളുടെയും ഡ്രൈവര്‍മാരും ഒരു കാറിലെ യാത്രക്കാരനുമാണ് മരണപ്പെട്ടത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ എക്സിറ്റ് 113 നും 116നുമിടയിലാണ് അപകടമുണ്ടായതെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസിലെ പട്രോള്‍സ് ആന്‍ഡ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ കേണല്‍ സഈദ് ഒബൈദ് പറഞ്ഞു.   കൊമൊറോസ് ദ്വീപ് സ്വദേശി ഓടിച്ചിരുന്ന കാര്‍ അമിതവേഗത്തിലായിരുന്നു. എതിര്‍…

Read More

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ പുതിയ സംവിധാനം; ഉദ്ഘാടനം ചൊവ്വാഴ്ച്ച മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് പിടിയിലാകുന്നവര്‍ക്ക് പിഴ അടയ്ക്കുവാനുള്ള ഓണ്‍ലൈന്‍ സംവിധാനം ചൊവ്വാഴ്ച്ച നിലവില്‍ വരും. ഇതിന്‍റെ ഉദ്ഘാടനം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിക്കും. പൂര്‍ണമായും സുതാര്യത ഉറപ്പുവരുത്തുന്ന ഈ സംവിധാനത്തിന് ഇ-ചലാന്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പരിശോധനയ്ക്കെത്തുന്ന പോലിസ് ഉദ്യോഗസ്ഥന്‍റെ കൈവശമുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ നല്‍കിയാല്‍ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. നിയമലംഘനം കണ്ടെത്തുന്നപക്ഷം…

Read More

ഐപിഎൽ 2020: ഗെയ്‌ലില്ലാതെ പഞ്ചാബ്, ഡല്‍ഹി ആദ്യം ബാറ്റു ചെയ്യും

ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ടോസ്. ടോസ് ജയിച്ച പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഗ്ലെന്‍ മാക്‌സ് വെല്‍, നിക്കോളസ് പൂരന്‍, ക്രിസ് ജോര്‍ദന്‍, ഷെല്‍ഡണ്‍ കോട്രല്‍ എന്നീ വിദേശ താരങ്ങളുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. ഡല്‍ഹിയുടെ പ്ലേയിങ് ഇലവനില്‍ ഷിമ്രോണ്‍ ഹെറ്റ്മയര്‍, കഗീസോ റബാദ, മാര്‍ക്കസ് സ്‌റ്റോയിനിസ്, ആന്ദ്രെ നോര്‍ഞ്ഞ എന്നിവര്‍ അണിനിരക്കും. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ വെച്ചാണ് ഡല്‍ഹി ക്യാപിറ്റല്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം. സ്റ്റേഡിയത്തില്‍…

Read More

വയനാട്ടിൽ 328 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.09) പുതുതായി നിരീക്ഷണത്തിലായത് 328 പേരാണ്. 179 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3372 പേര്‍. ഇന്ന് വന്ന 70 പേര്‍ ഉള്‍പ്പെടെ 639 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1863 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 74949 സാമ്പിളുകളില്‍ 69549 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 66933 നെഗറ്റീവും 2616 പോസിറ്റീവുമാണ്.

Read More

കാർഷികോൽപ്പന്നങ്ങൾക്ക് സംഭരണി; കേന്ദ്ര പദ്ധതി പ്രകാരം കേരളത്തിന് 4300 കോടി രൂപ

ന്യൂഡൽഹി: കാർഷികോല്പന്നങ്ങൾ സംഭരിച്ചുവെക്കാൻ രാജ്യവ്യാപകമായി വിവിധ ശാസ്ത്രീയ സംഭരണ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നുണ്ടെന്ന് കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ ലോകസഭയിൽ രേഖാമൂലം മറുപടി പറഞ്ഞു. ഇത് സംബന്ധിച്ച ടി എൻ പ്രതാപൻ എം പിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.   കാർഷിക വിപണനത്തിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഒട്ടാകെ 39416 സംഭരണ കേന്ദ്രങ്ങൾ ഉണ്ട്. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ. 11764 കേന്ദ്രങ്ങൾ ഗുജറാത്തിൽ മാത്രമുള്ളപ്പോൾ…

Read More

സംസ്ഥാനത്ത് ഇന്ന് 16 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ പാലക്കാട് ചളവറ സ്വദേശി കുഞ്ഞാലന്‍ (69), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം കൂന്തള്ളൂര്‍ സ്വദേശി ബൈജു (48), മലപ്പുറം മീനാത്തൂര്‍ സ്വദേശി ഉമ്മര്‍ഹാജി (65), തിരുവനന്തപുരം ബാലരാമപുരം സ്വദേശി അലിഖാന്‍ (58), മലപ്പുറം കരിപ്പറമ്പ് സ്വദേശിനി മറിയുമ്മ (82), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി മൊയ്തീന്‍ കുഞ്ഞി (68), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ തൃശൂര്‍ എടകലത്തൂര്‍ സ്വദേശി പരമേശ്വരന്‍ നായര്‍ (76),…

Read More

വിവാഹവും വിവാഹ ആലോചനകളും വിവാഹ പരസ്യങ്ങളുമെല്ലാം ട്രെൻഡിങ്ങിൽ നിൽക്കുന്ന ഇക്കാലത്ത് വേറിട്ടൊരു വിവാഹ പരസ്യ കുറിപ്പുമായി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഒരു കണ്ണൂർക്കാരൻ പ്രവാസി

സ്വയം തയ്യാറാക്കിയ വിവാഹ പരസ്യവുമായി യുവാവ്; കുറിപ്പ് വൈറലാകുന്നു   വിവാഹവും വിവാഹ ആലോചനകളും വിവാഹ പരസ്യങ്ങളുമെല്ലാം ട്രെൻഡിങ്ങിൽ നിൽക്കുന്ന ഇക്കാലത്ത് വേറിട്ടൊരു വിവാഹ പരസ്യ കുറിപ്പുമായി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഒരു കണ്ണൂർക്കാരൻ പ്രവാസി.   പതിനൊന്ന് വർഷമായി ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കണ്ണൂർ പുത്തൻവീട്ടിൽ കുമാറിന്, നാട്ടിൽ അച്ഛനും അമ്മയുമാണുള്ളത്. രണ്ട് വർഷത്തോളമായി പെണ്ണന്വേഷണം തുടങ്ങിയിട്ട്. എന്നാൽ, മര്യേജ് ബ്യൂറോകൾക്കും ബ്രോക്കർമാർക്കും കുറേ കാശ് കിട്ടിയെന്നല്ലാതെ തനിക്കൊരു ഗുണവുമുണ്ടായില്ലെന്ന് കുമാർ കുറിപ്പിൽ പറയുന്നു. അതിനാലാണ്…

Read More