വിവാഹവും വിവാഹ ആലോചനകളും വിവാഹ പരസ്യങ്ങളുമെല്ലാം ട്രെൻഡിങ്ങിൽ നിൽക്കുന്ന ഇക്കാലത്ത് വേറിട്ടൊരു വിവാഹ പരസ്യ കുറിപ്പുമായി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഒരു കണ്ണൂർക്കാരൻ പ്രവാസി

സ്വയം തയ്യാറാക്കിയ വിവാഹ പരസ്യവുമായി യുവാവ്; കുറിപ്പ് വൈറലാകുന്നു

 

വിവാഹവും വിവാഹ ആലോചനകളും വിവാഹ പരസ്യങ്ങളുമെല്ലാം ട്രെൻഡിങ്ങിൽ നിൽക്കുന്ന ഇക്കാലത്ത് വേറിട്ടൊരു വിവാഹ പരസ്യ കുറിപ്പുമായി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഒരു കണ്ണൂർക്കാരൻ പ്രവാസി.

 

പതിനൊന്ന് വർഷമായി ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കണ്ണൂർ പുത്തൻവീട്ടിൽ കുമാറിന്, നാട്ടിൽ അച്ഛനും അമ്മയുമാണുള്ളത്. രണ്ട് വർഷത്തോളമായി പെണ്ണന്വേഷണം തുടങ്ങിയിട്ട്. എന്നാൽ, മര്യേജ് ബ്യൂറോകൾക്കും ബ്രോക്കർമാർക്കും കുറേ കാശ് കിട്ടിയെന്നല്ലാതെ തനിക്കൊരു ഗുണവുമുണ്ടായില്ലെന്ന് കുമാർ കുറിപ്പിൽ പറയുന്നു. അതിനാലാണ് തന്നെക്കുറിച്ച് സ്വയം തയ്യാറാക്കിയ കുറിപ്പുമായി കുമാർ രംഗത്തെത്തിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം

 

“സുഹൃത്തുക്കളെ എന്റെ പേര് കുമാർ. കണ്ണൂർ മാട്ടൂൽ സ്വദേശി ആണ്. എനിക്ക് 32 വയസ്സായി. കഴിഞ്ഞ രണ്ടു വർഷക്കാലമായി ഞാൻ ഒരു വിവാഹം കഴിക്കാൻ വേണ്ടി അന്വേഷിച്ചുകൊണ്ടിരിക്കയാണ്. ഞാൻ 11 വർഷം ആയിട്ടു ദുബായിൽ ജോലി ചെയ്യുകയാണ്. ഈ പ്രാവശ്യത്തെ ലീവ് കഴിയുന്നതിനു മുൻപ് എനിക്ക് ഒരു വിവാഹം കഴിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതിനു പ്രേത്യേക കാരണം എനിക്കുണ്ട്. എനിക്ക് ഒരു നിബന്ധനകളും ഇല്ല. ഏതു പാവപെട്ട വീട്ടിലെ കുട്ടിയാണെങ്കിലും ഞാൻ സ്വീകരിക്കാൻ തയ്യാറാണ്. അതിനു വേണ്ടി ഞാൻ ഒരുപാട് മാര്യേജ് ബ്യുറോ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തു. പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായില്ല, ധന നഷ്ടം മാത്രം. കുറച്ചൊക്കെ ബ്രോക്കർ ചേട്ടന്മാരും അതിൽ പങ്കു ചേർന്നു പറ്റിച്ചു. ദുബായിൽ ഞാൻ സ്റ്റോൺ മിഷൻ ഓപ്പറേറ്റർ വിത്ത് ഡ്രൈവർ ആണ്. വീട്ടിൽ എനിക്ക് എന്റെ അച്ഛനും അമ്മയും മാത്രമേ ഉള്ളു. എന്നെയോ എന്റെ വീട്ടുകാരെയോ സഹായിക്കാനും നോക്കാനും തന്നെ എനിക്ക് ഒരു ആളും ഇല്ല. ഒരുപക്ഷേ കല്യാണം കഴിക്കാൻ സാധിച്ചില്ലെങ്കിൽ എനിക്ക് എന്റെ ജോലി നഷ്ടപ്പെടുത്തി വീട്ടിൽ തന്നെ നിൽക്കണ്ടി വരും. പ്രായം ആയ എന്റെ അച്ഛനും അമ്മയ്ക്കും ഒരു തുണയായി വേറെ ആരും ഇല്ല. ഞാൻ ഒരു ജാതിയോ മതമോ ഒന്നും നോക്കുന്നില്ല. ഒരേ ഒരു നിബന്ധനയാണ് എനിക്കുള്ളത്; വിവാഹ ശേഷം വധുവിനെ എനിക്ക് എന്റെ ജോലി സ്ഥലത്ത് (ദുബായിൽ) കൊണ്ട് പോകാൻ സാധിക്കുമെങ്കിലും എന്റെ അച്ഛനെയും അമ്മയെയും ഇവിടെ ഒറ്റക്ക് ആക്കിയിട്ടുകൊണ്ട് പോകാൻ കഴിയുകയില്ല. എന്റെ സഹധർമ്മിണി എന്നെയും എന്റെ വീട്ടുകാരെയും സ്നേഹിക്കാൻ മനസുള്ളവൾ മാത്രം ആയാൽ മതി. 32 വയസായ ഞാൻ ഒരു തീരുമാനം കൂടി എടുത്തു, സെക്കന്റ് മാര്യേജ് നോക്കുന്ന കുട്ടികൾ ആയാലും ബാധ്യതകൾ ഒന്നും ഇല്ലെങ്കിൽ ഞാൻ സ്വീകരിക്കാൻ തയ്യാറാണ്.

 

എന്ന് കുമാർ
കുമാർ പുത്തൻ വീട്ടിൽ, ചിന്നയ്യൻ HOUSE
ഒതയർക്കും റോഡ്
പി. ഒ. മാട്ടുൽ സൗത്ത്, കണ്ണൂർ
മൊബൈൽ: 8921458295.