സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 16), കരുവാറ്റ (സബ് വാര്‍ഡ് 1), ദേവികുളങ്ങര (സബ് വാര്‍ഡ് 9), തകഴി (6, 10, 11, 12, 13 (സബ് വാര്‍ഡ്), അരൂക്കുറ്റി (13), പാലക്കാട് ജില്ലയിലെ ചാലിശേരി (15), കൊപ്പം (3), മുതലമട (5, 13), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 14), തോട്ടപ്പുഴശേരി (1, 2 (സബ് വാര്‍ഡ്), ഇരവിപ്പോരൂര്‍ (13, 14, 15 (സബ് വാര്‍ഡ്), കോട്ടയം ജില്ലയിലെ എലിക്കുളം (7), വാഴപ്പിള്ളി (19), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (സബ് വാര്‍ഡ് 4, 6), ഉടുമ്പന്നൂര്‍ (സബ് വാര്‍ഡ് 14, 16), തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി (സബ് വാര്‍ഡ് 18), വെങ്കിടങ്ങ് (സബ് വാര്‍ഡ് 12), മലപ്പുറം ജില്ലയിലെ പരപ്പരങ്ങാടി മുന്‍സിപ്പാലിറ്റി (2, 7, 23, 27, 30, 37, 39), വയനാട് ജില്ലയിലെ വെള്ളമുണ്ട (1 (സബ് വാര്‍ഡ്) 8, 11, 13, 15), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 3), കോഴിക്കോട് ജില്ലയിലെ ഓമശേരി (സബ് വാര്‍ഡ് 7), കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.