കണ്ണൂർ ചാലോട് മൂലക്കരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് ഒരാൾ മരിച്ചു. മൂലക്കണ്ടി ഹൗസിൽ പരേതനായ കുഞ്ഞിരാമന്റെ മകൻ എം.കെ. വിനീഷ് (41) ആണ് മരണപ്പെട്ടത്.
ഞായറാഴ്ച കാലത്ത് 11 മണിക്കു ശേഷം മട്ടന്നൂർ ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മൂലക്കരി വർക്ക്ഷോപ്പിനടുത്ത് നിയന്ത്രണം വിടുകയായിരുന്നു.
തുടർന്ന് വർക്ക്ഷോപ്പിനു മുന്നിലുണ്ടായിരുന്ന രണ്ടു കാറിലും തൊട്ടടുത്ത കടയ്ക്കു മുന്നിൽ നിർത്തിയിട്ട രണ്ടു കാറിലും ഇടിച്ചശേഷം കടവരാന്തയിൽ ഇരിക്കുകയായിരുന്ന വിനീഷിനെ ഇടിക്കുകയായിരുന്നു. അടുത്ത വീട്ടുപറമ്പിലെ മതിലിനും ഗേറ്റിനും ഇടിച്ചാണ് കാർ നിന്നത്.