സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർകോട് ഞായറാഴ്ച മരിച്ച താളിപ്പടപ്പ് സ്വദേശി കെ ശശിധരന് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഞായറാഴ്ച കാസർകോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ശശിധര മരിച്ചത്.
ഭാരത് ബീഡി കോൺട്രാക്ടറായ ഇയാളുടെ സമ്പർക്ക പട്ടികയിൽ നാനൂറിലധികം പേരുണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ഒരാഴ്ചയായി പനിയും ശ്വാസംമുട്ടും ഇയാൾക്ക് അനുഭവപ്പെട്ടിരുന്നു. ഇതോടെ ജില്ലയിൽ കൊവിഡ് മരണം ആറായി
കാസർകോട് ടാറ്റയുടെ കൊവിഡ് ആശുപത്രി നിർമാണത്തിനെത്തിയ നാല് തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനക്കാരുൾപ്പെടെ അറുപതോളം പേരാണ് ിവരെ ജോലി ചെയ്യുന്നത്.