വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള അവസാന ഘട്ട ഡ്രൈ റൺ വെള്ളിയാഴ്ച

രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ വെള്ളിയാഴ്ച വീണ്ടും നടത്തും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡ്രൈ റൺ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ അറിയിച്ചു. ജനുവരി 2ന് രാജ്യത്തെ 116 ജില്ലകളിലായി 259 കേന്ദ്രങ്ങളിൽ നടന്നിരുന്നു. ഇത് വിജയകരമായിരുന്നുവെന്നും ഇതിന്റെ ഫലങ്ങൾ കൂടി വിലയിരുത്തിയാകും വാക്‌സിൻ വിതരണം എങ്ങനെ നടത്തണമെന്ന നടപടിക്രമങ്ങൾ അന്തിമമായി തീരുമാനിക്കുകയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി സംസ്ഥാനങ്ങൾക്കുള്ള വാക്‌സിൻ വിതരണം ജനുവരി 13ന് തുടങ്ങാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്….

Read More

അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഇടിയോടുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്ക് കിഴക്കൻ കാലവർഷം സംസ്ഥാനത്ത് സജീവമായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിലും കഴിഞ്ഞ 24 മണിക്കൂറിൽ മഴ ലഭിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, ഏഴ് സെന്റിമീറ്റർ. പത്തനംതിട്ട ജില്ലയിലെ കോന്നിയിലും കുരുഡുമണ്ണിലും അഞ്ച് സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി. അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഇടിമിന്നൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ജനുവരി 9ന് ശക്തമായ മഴയ്ക്കുള്ള…

Read More

ഫിലമെന്റ് രഹിത കേരളം : എല്‍ഇഡി ബള്‍ബുകളുടെ വിതരണോദ്ഘാടനം നാളെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എല്‍.ഇ.ഡി ബള്‍ബുകളുടെ വിതരണോദ്ഘാടനം വ്യാഴാഴ്ച്ച നടക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. വൈദ്യുത മന്ത്രി എംഎം മണി അധ്യക്ഷത വഹിക്കും. അയ്യന്തോള്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫിസില്‍ നടക്കുന്ന ജില്ലാതല വിതരണോദ്ഘാടനം തൃശൂര്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് നിര്‍വ്വഹിക്കും. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ അധ്യക്ഷത വഹിക്കും. ഗുണമേന്മയുള്ളതും കമ്പോള വിലയേക്കാള്‍ കുറഞ്ഞ…

Read More

രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി അക്ഷയകേരളം തെരഞ്ഞെടുത്തു

സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന അക്ഷയകേരളം പദ്ധതിയെ മികച്ച മാതൃക പദ്ധതിയായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തു. കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തെരഞ്ഞെടുത്തത്. രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി അക്ഷയകേരളത്തെ തെരഞ്ഞെടുത്തത് ഏറെ അഭിമാനകരമാണെന്നും കേരളം നടത്തുന്ന മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: അശോക് ഗെഹ്ലോട്ടിന് കേരളത്തിന്റെ നിരീക്ഷണ ചുമതല നൽകി ഹൈക്കമാൻഡ്

കേരളം ഉൾപ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേൽനോട്ടം വഹിക്കാൻ കോൺഗ്രസ് നിരീക്ഷകരെ നിയമിച്ചു. കേരളത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെഹ്ലോട്ട്, ലൂസിഞ്ഞോ ഫലേറോ, ജി. പരമേശ്വര എന്നിവർക്കാണ് ചുമതല. അസമിൽ ഭൂപേഷ് ബാഗൽ, മുകുൾ വാസ്‌നിക്, ഷകീൽ അഹമ്മദ് ഖാൻ എന്നിവരാണ് നിരീക്ഷകർ. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഡോ. എം. വീരപ്പമൊയ്‌ലി, എം.എം. പള്ളം രാജു, നിതിൻ റാവുത്ത് എന്നിവർക്കാണ് ചുമതല. പശ്ചിമബംഗാളിൽ ബി.കെ. ഹരിപ്രസാദ്, അലംഗീർ അലം, വിജയീന്ദർ…

Read More

സംസ്ഥാനത്ത് പുതുതായി 2 ഹോട്ട് സ്‌പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി

ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കുറ്റൂർ (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 13), പാലക്കാട് ജില്ലയിലെ ഷൊർണൂർ (5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 446 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

വയനാട് ‍ജില്ലയിൽ 210 പേര്‍ക്ക് കൂടി കോവിഡ്;110 പേര്‍ക്ക് രോഗമുക്തി,206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (6.1.21) 210 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 110 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്കഉറവിടം വ്യക്തമല്ല. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17913 ആയി. 15349 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 മരണം….

Read More

സംസ്ഥാനത്ത് 6394 പേർക്ക് കൊവിഡ്, 25 മരണം; 5110 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6394 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂർ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂർ 219, വയനാട് 210, കാസർഗോഡ് 77 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന…

Read More

സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണം: സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ

തിരുവനന്തപുരം: സംസ്ഥാനത്ത് തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഫിലിം ചേംബർ. തീയേറ്ററുകൾക്ക് സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്നും വിനോദ നികുതി ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കാതെ തീയേറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ അറിയിച്ചു. നിലവിൽ 50 ശതമാനം കാണികളെ ഉൾക്കൊള്ളിച്ച് പ്രദർശനം ആരംഭിക്കാനാണ് സർക്കാർ നിർദ്ദേശം. ഇത് അംഗീകരിക്കാനാകില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നാണ് തീയേറ്റർ ഉടമകളുടെ വിലയിരുത്തൽ. ഇളവുകൾ നൽകാത്തതിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേംബർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നാണ്…

Read More

പിറവത്ത് 53കാരിയെ വെട്ടിക്കൊന്നു; ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ

പിറവത്ത് വീട്ടമ്മയെ വെട്ടിക്കൊന്നു. പള്ളിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്യാമളാ കുമാരി(53)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ശ്യാമളക്ക് ഒപ്പം താമസിച്ചിരുന്ന ശിവരാമൻ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഓട്ടോ ഡ്രൈവറാണ് ശിവരാമൻ. ശ്യാമളക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശിവരാമനെ പോലീസ് അറസ്റ്റ് ചെയ്തു.

Read More