വടകര നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയാകാനില്ലെന്ന് കെ കെ രമ. പകരം സ്ഥാനാർഥിയെ ഇന്നുച്ചയ്ക്ക് പ്രഖ്യാപിക്കും. കെ കെ രമ മത്സരിക്കണമെന്ന് നേരത്തെ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു
വടകരയിൽ രമ സ്ഥാനാർഥിയാകുകയാണെങ്കിൽ പിന്തുണ നൽകാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. എന്നാൽ സ്ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നാണ് ആർ എം പി നേതാക്കൾ അറിയിച്ചത്. അതേസമയം രമ മത്സരിച്ചില്ലെങ്കിൽ യുഡിഎഫ് പിന്തുണ നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.