നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന് നേരെ ആക്രമണം. തമിഴ്‌നാട് കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം
കമൽ യാത്ര ചെയ്ത കാറിന്റെ ചില്ല് അക്രമികൾ തകർത്തു. താരത്തെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. വരുന്ന തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽഹാസൻ മത്സരിക്കുന്നത്.