കുറ്റ്യാടിയിൽ പുനഃപരിശോധനയില്ല; സ്ഥാനാർഥിയെ മാറ്റില്ലെന്നും എം വി ഗോവിന്ദൻ

കുറ്റ്യാടിയിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പുനഃപരിശോധനയുണ്ടാകില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ. പ്രകടനം നടത്തുന്നത് കണ്ട് സ്ഥാനാർഥിയെ മാറ്റുന്ന പാർട്ടിയല്ല സിപിഎം. പാർട്ടി ഒരു തീരുമാനമെടുത്താൽ നടപ്പിലാക്കാനുള്ള ബാധ്യതയാണ് പ്രവർത്തകർക്കുള്ളത്

സിറ്റിംഗ് സീറ്റ് അല്ലാതിരുന്നിട്ടും ഇത്രവലിയ പ്രശ്‌നമുണ്ടാക്കുന്നത് എന്തിനാണ്. പ്രശ്‌നം പാർട്ടി സംഘടനപരമായി പരിഹരിക്കും. പി ജയരാജനെ പാർട്ടി ഒറ്റപ്പെടുത്തുന്നുവെന്നത് അടിസ്ഥാനരഹിതമാണ്

ഇ പി ജയരാജൻ മത്സരിക്കാത്തത് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കൊണ്ടല്ല. പിണറായി വിജയൻ പാർട്ടിയെ കൈപ്പിടിയിലാക്കിയെന്ന ആരോപണം അസംബന്ധമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.